Categories: KERALATOP NEWS

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലത്ത് കൊട്ടാരക്കര എം.സി. റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. അങ്ങാടിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പറക്കോട് ജ്യോതിസില്‍ മണികണ്ഠ(52)നാണ് മരിച്ചത്.

കൈകളില്‍ പൊള്ളലേറ്റതിന്റെ പോലുള്ള പാടുകളുണ്ടായിരുന്നു. നിര്‍ത്തിയിട്ട കാര്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സംഭവം കാണുന്നത്. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. സംശയം തോന്നിയ നാട്ടുകാര്‍ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ഡ്രൈവര്‍ സീറ്റിനു സമീപമുള്ള സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതല്‍ കാര്‍ ഇവിടെയുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Savre Digital

Recent Posts

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

5 minutes ago

ബെംഗളൂരു-മംഗളൂരു ദേശീയപാതയില്‍ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ  ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ…

26 minutes ago

ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി…

50 minutes ago

യൂത്ത് കോണ്‍ഗ്രസ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്; ചര്‍ച്ചയ്ക്ക് വിലക്ക്

പാലക്കാട്‌: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്. ഗ്രൂപ്പില്‍ ചേരി തിരിഞ്ഞാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. വിവാദങ്ങള്‍ക്ക്…

56 minutes ago

സമരത്തിന് കൊണ്ടുവന്ന പ്രതിഷേധ കോഴി ചത്തു; മഹിള മോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ മാർച്ചില്‍ പ്രവർത്തകർ കൊണ്ടുവന്ന കോഴി ചത്തതില്‍…

1 hour ago

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച; യുവാവ് മതില്‍ ചാടി കടന്ന് അതിക്രമിച്ച് കയറി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച…

3 hours ago