ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എത്തും. അർജുൻ്റെ കണ്ണാടിക്കലെ വീട്ടിൽ എത്തി കുടുംബത്തെ കാണും. ഇന്ന് 11 മണിയോടെ ഈശ്വർ മാൽപെ കോഴിക്കോട് എത്തും. കുടുംബത്തെ നിലവിലെ സാഹചര്യം അറിയിക്കാനും സമാധാനിപ്പിക്കാനുമാണ് വരുന്നതെന്ന് ഈശ്വർ മാൽപെ അറിയിച്ചു.
അതേസമയം ഷിരൂരിൽ അർജുനായുള്ള തിരച്ചിലിൽ അനിശ്ചിത്വം നിലനിൽക്കുകയാണ്. ഡ്രഡ്ജർ എത്തും വരെ ദൗത്യം നിർത്തിവച്ചിരിക്കുകയാണ്.
ഡ്രഗ്ജർ എന്ന് എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഡ്രഡ്ജർ എത്തിക്കാനുള്ള പണം നൽകാൻ തയ്യാറാണെന്ന് ട്രക്ക് ഉടമ മനാഫ് പറഞ്ഞു. ഡൈവിഗ് അടക്കം എല്ലാ തരത്തിലുമുള്ള സംവിധാനവും ഗംഗാവലി പുഴയിൽ നിർത്തി വച്ചിരിക്കുകയാണ്.
നദിയിലെ ഒഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതുമൊന്നും ജില്ലാ ഭരണകൂടം പരിഗണിക്കുന്നില്ല. ഡ്രഡ്ജർ എത്തും മുൻപ് ആൽമരം അടക്കം നദിയിലുള്ള അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ല. ചെലവ് ചൂണ്ടിക്കാട്ടി ഡ്രഡ്ജർ കൊണ്ടുവരുന്നത് തടയാനുള്ള ശ്രമം നടക്കുന്നതായി ട്രക്ക് ഉടമ മനാഫ് പറഞ്ഞു.
TAGS: ARJUN | LANDSLIDE
SUMMARY: Eswar malpe to visit arjuns family today
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…