Categories: NATIONALTOP NEWS

നീറ്റ് കേസ്: നിലപാട് അറിയിക്കാൻ കേന്ദ്ര സര്‍ക്കാറിന് ഒരു ദിവസത്തെ സമയം നല്‍കി സുപ്രീംകോടതി

നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർന്നുവെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് സുപ്രീംകോടതി. എങ്ങനെ ചോർന്നുവെന്നതാണ് ഇനി അറിയാനുള്ളതെന്നും ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോർച്ചയുണ്ടായതെങ്കില്‍ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷാ നടത്തിപ്പിന്റെ എല്ലാ വിവരങ്ങളും അറിയണമെന്നും കോടതി വ്യക്തമാക്കി. ക്രമക്കേടിന്റെ ഗുണം പറ്റിയ എല്ലാവരേയും കണ്ടെത്തണം. പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹര്‍ജികളും ചേര്‍ത്ത് ബുധനാഴ്ച ഒറ്റ അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നത് വാസ്തവമല്ലേയെന്ന് വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു. ഒരിടത്ത് ചോര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമ്മതിച്ചു. ബിഹാറിലെ പട്‌നയിലാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്. അവിടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ പ്രതിയെയും ഇത് ഉപയോഗിച്ചവരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

സിബിഐയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണ പുരോഗതിയെ കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയെ അനുവദിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ചോദ്യ പേപ്പര്‍ തയാറാക്കിയ തീയതിയും ഏത് പ്രിന്റിങ് പ്രസിലാണ് പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചോദ്യ പേപ്പര്‍ പ്രസിലേക്ക് കൊണ്ടുപോകാന്‍ തയാറാക്കിയിരുന്ന ഗതാഗത സംവിധാനം എന്താണെന്ന് വ്യക്തമാക്കണം. പ്രസിന്റെ അഡ്രസല്ല കോടതിക്ക് വേണ്ടതെന്നും ചോദ്യ പേപ്പര്‍ പ്രിന്റ് ചെയ്യാനായി കൊണ്ടുപോയത് അടക്കമുള്ള വിശദമായ വിവരങ്ങളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ബുധനാഴ്ച വരെ സമയം നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, സര്‍ക്കാരിന് നലപാട് അറിയിക്കാന്‍ ഒരുദിവസത്തെ സമയം നല്‍കുന്നതായും കോടതി അറിയിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് ശേഷം കൂടുതല്‍ സമയം എടുത്തിട്ടുണ്ടെങ്കില്‍ അത് വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയാണെങ്കില്‍ പരീക്ഷ വീണ്ടും നടത്താന്‍ ഉത്തരവിടേണ്ടിവരും. എന്നാല്‍, 24 ലക്ഷം വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് ശ്രദ്ധിക്കേണ്ടതാണ്. ചോദ്യ പേപ്പര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ രീതിയില്‍ പടര്‍ന്നിട്ടുണ്ടാകണം. ടെലഗ്രാമിലൂടെയും വാട്‌സ്‌ആപ്പിലൂടേയും ആണെങ്കില്‍ കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ടാകണം, കോടതി നിരീക്ഷിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ലഭിച്ച വിദ്യാര്‍ഥികള്‍ ആരാണന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

TAGS : NEET EXAM | SUPREME COURT
SUMMARY : NEET case: Supreme Court has given one day time to central government to express its stand

Savre Digital

Recent Posts

‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി; ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…

21 minutes ago

സാഹിത്യ സംവാദം

ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ്  ഉദ്ഘാടനം…

54 minutes ago

മഴ ശക്തം; ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…

60 minutes ago

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

2 hours ago

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…

3 hours ago

‘ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…

3 hours ago