ന്യൂഡൽഹി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ. പിടിയില്‍. മുഖ്യ ആസൂത്രകനായ അമൻ സിംഗിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസിൽ സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്. ഹസാരിബാഗിലെ സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരിബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത് ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്റർ സൂപ്രണ്ടിനെയുമടക്കം അറസ്റ്റ് ചെയ്തത്.
ജൂൺ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിൽ നിന്ന് ഒരു സ്വകാര്യ സ്കൂൾ ഉടമയെ സി,ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ്‌ജലറം സ്കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയിൽ കൃത്രിമം നടത്താൻ 27 വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നീറ്റ് യു.ജി ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മേയ് അഞ്ചിന് നടത്തിയ പരീക്ഷയിൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണമുയർന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് നിർബന്ധിതമായത്. ഇതിന്റെ തുടർച്ചയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന മറ്റു പരീക്ഷകളും മാറ്റിവച്ചിരുന്നു.
<br>
TAGS : NTA-NEET2024 | CBI
SUMMARY : NEET question paper leak. CBI arrests key conspirator from Jharkhand’s Dhanbad
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…