Categories: NATIONALTOP NEWS

നീറ്റ് പരീക്ഷാ ക്രമക്കേട്; 38 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട് 38 ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. വീണ്ടും പരീക്ഷ നടത്തണോ വേണ്ടയോ എന്നതിൽ സുപ്രിം‌കോടതിയുടെ ഇന്നത്തെ വിധി നിർണായകമാണ്. പരീക്ഷയിൽ 67 പേർക്ക് മുഴുവൻ മാർക്കു ലഭിച്ചത് സിലബസ് ലഘൂകരിച്ചതുകൊണ്ടാണെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇക്കാര്യവും സുപ്രീം കോടതി പരിഗണിക്കും.

വിദ്യാർഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹർജികൾ നൽകിയത്. മെയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മെയ് 17നാണ് ആദ്യ ഹർജി സുപ്രിംകോടതിയിലേക്ക് എത്തുന്നത്. തുടർന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വേനൽ അവധിക്ക് ശേഷം വാദം കേൾക്കാനായി ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് 37 ഹർജികൾ എത്തിയത്.

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വലിയ പ്രതിരോധത്തിൽ ആയിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികളുടെ പരാതികൾ പരിശോധിക്കുന്നതിനായി മുൻ യു.പി.എസ്.സി ചെയർമാന്റെ അധ്യക്ഷതയിലുള്ള സമിതിയെ എൻ.ടി.എ നിയമിച്ചിരുന്നു. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ അടക്കം വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
<BR>
TAGS : NTA-NEET2024 | SUPREME COURT
SUMMARY : NEET Exam Irregularity. The Supreme Court will consider 38 petitions today

Savre Digital

Recent Posts

കേരളത്തില്‍ 19വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

4 hours ago

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…

5 hours ago

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…

5 hours ago

കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…

5 hours ago

ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്…

6 hours ago

സ‌‌‌ർക്കാ‌ർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നാലുപേ‌ർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…

6 hours ago