നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തത് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് (മെയ് 4) ഇരുവരും വിദ്യാർഥികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. കേസിലെ 13 പ്രതികളില്‍ പരീക്ഷ എഴുതിയ നാലു ഉദ്യോഗാർത്ഥികളും ഉള്‍പ്പെടുന്നു. ഇതിനു പുറമെ മറ്റു അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി സഞ്ജീവ് മുഖിയയ്ക്കായുള്ള അന്വേഷണം സിബിഐ തുടരുകയാണ്. മുഖിയ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായും സംശയമുണ്ട്.
ബിഹാർ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രധാന പ്രതിയായ സിക്കന്ദർ യാദവേന്ദുവിൻ്റെ കൂടുതല്‍ വിവരങ്ങള്‍ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേന്ദ്രത്തിന് അയച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍, ഞായറാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പട്നയിലെ 17 ഉദ്യോഗാർത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
TAGS :
SUMMARY : NEET Exam Irregularity; Two people in CBI custody
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന് ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്ഗ്രഡേഷനും നടക്കുന്നതിനാല്‍ ഞായറാഴ്ച സർവീസ് തുടങ്ങാൻ വൈകും. ആദ്യ…
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…