ന്യൂഡൽഹി: ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി (NEET- PG) ഒറ്റ ഷിഫ്റ്റില്‍ നടത്താൻ സുപ്രീംകോടതി നിർദേശം. ജൂണ്‍ 15ന് നടക്കാനിരിക്കുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്താൻ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബഞ്ചാണ് നിർദേശം നല്‍കിയത്. നീറ്റ് പരീക്ഷ രണ്ട് ഷിഫ്റ്റുകളായി നടത്തണമെന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താൻ മതിയായ കേന്ദ്രങ്ങളില്ലെന്ന് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻ വാദിച്ചെങ്കിലും സുപ്രീംകോടതി മതിയായ കേന്ദ്രങ്ങള്‍ കണ്ടെത്താൻ നിർദ്ദേശിക്കുകയായിരുന്നു. മാത്രമല്ല പരീക്ഷ സുതാര്യതയോടെയും നീതിയുക്തമായും നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശം നല്‍കി. രണ്ടു ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോൾ അതിന് ഏക സ്വഭാവം ഉണ്ടാവില്ല.
രണ്ടു ചോദ്യപ്പേപ്പറുകള്‍ ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ നടത്തുന്നതില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കണമെന്ന് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷനോട് കോടതി ആവശ്യപ്പെട്ടു.
TAGS : LATEST NEWS
SUMMARY : NEET-PG entrance exam should be conducted in a single shift: Supreme Court
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണ്…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ്…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും. ആന്ധ്രാ തീരത്തെ…
പത്തനംതിട്ട: ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ രാജന്.…
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി…