2024-25 അക്കാദമിക് സെഷനിലെ, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി.ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി./ ഡി.ആർ.എൻ.ബി., എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിനായി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽസയൻസസ് (എൻ.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക്അപേക്ഷ ക്ഷണിച്ചു.
അംഗീകൃത എം.ബി.ബി.എസ്. ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്. പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ് വേണം. നാഷണൽ മെഡിക്കൽ കമ്മിഷ(പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ)ന്റെ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ്/പ്രൊവിഷണൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2024 ഓഗസ്റ്റ് 15-നകം ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) യോഗ്യത നേടിയിരിക്കുകയും രജിസ്ട്രേഷൻ, ഇന്റേൺഷിപ്പ് വ്യവസ്ഥകൾ തൃപ്തിപ്പെടുത്തിയിരിക്കുകയും വേണം.
ജൂൺ 23-നു നടത്തുന്ന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യ പരിഗണന എന്ന തത്ത്വമനുസരിച്ച്, ലഭ്യതയ്ക്കു വിധേയമായി പരീക്ഷാകേന്ദ്രം അനുവദിക്കും. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന പരീക്ഷയ്ക്ക്, ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ബിരുദ പ്രോഗ്രാം വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടമാകും.
nbe.edu.in-ലെ ‘നീറ്റ് പി.ജി’ ലിങ്ക് വഴിയോ natboard.edu.in വഴിയോ മേയ് ആറിന് രാത്രി 11.55 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് 3500 രൂപ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 2500 രൂപ). ഓൺലൈനായി അടയ്ക്കാം.അപേക്ഷയിലെ ചില വിവരങ്ങൾ എഡിറ്റ് ചെയ്യാൻ എഡിറ്റ് വിൻഡോ മേയ് 10 മുതൽ 16 വരെ തുറന്നുനൽകും. ഫോട്ടോ/ഒപ്പ്/തംബ് ഇംപ്രഷൻ എന്നിവയിലെ പിശകുകൾ മേയ് 28 മുതൽ ജൂൺമൂന്നുവരെയുള്ള കാലയളവിലും (പ്രീ-ഫൈനൽ എഡിറ്റ് വിൻഡോ), ജൂൺ ഏഴുമുതൽ 10 വരെയുള്ള കാലയളവിലും (ഫൈനൽ എഡിറ്റ് വിൻഡോ) തിരുത്താം. അഡ്മിറ്റ് കാർഡ് ജൂൺ 18 മുതല്‍ ലഭിച്ചു തുടങ്ങും.
The post നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23-ന് appeared first on News Bengaluru.
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…