നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരണം ആറായി. നീലേശ്വരം തേർവയല്‍ സ്വദേശി മകം വീട്ടില്‍ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. ഒക്ടോബർ 29 ന് പുലർച്ചെ 12.15ഓടെ ആയിരുന്നു അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് വലിയ അപകടം ഉണ്ടായത്.
ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയും ചെയ്താണ് അപകടം ഉണ്ടായത്.
TAGS : NILESWARAM BLAST | DEAD
SUMMARY : Nileswaram fireworks accident; Another person who was being treated for injuries died
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…