ആലുവ: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ വരുന്നു. രണ്ട് പ്ലാറ്റ്ഫോമുള്ള റെയിൽവേ സ്റ്റേഷൻ ആണ് ഇവിടെ നിർമിക്കാൻ ലക്ഷ്യമിടുന്നത്. റെയിൽവേയുടെ സ്ഥലത്തായിരിക്കും നിർമാണം നടക്കുക. റെയിൽവേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കുന്നതുൾപ്പെടെ നടപടികൾക്ക് ദക്ഷിണ റെയിൽവേയെ ചുമതലപ്പെടുത്തി.
2010ൽ വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ പണിയാൻ തറക്കല്ലിട്ടിരുന്നുവെങ്കിലും നിർമ്മാണം പക്ഷേ മുന്നോട്ടു പോയില്ല. കഴിഞ്ഞതവണ കേന്ദ്ര റെയിൽവേ മന്ത്രി സന്ദർശനം നടത്തിയപ്പോൾ ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ചൂണ്ടിക്കാണിച്ചു. നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ പണിയണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും കത്ത് നൽകിയിരുന്നു. തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
19 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. ഹാൾട്ട് സ്റ്റേഷൻ മാതൃകയിൽ ഒരു വർഷത്തിനകം റെയിൽവേ സ്റ്റേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പ്ലാറ്റ്ഫോമുകൾ. വന്ദേ ഭാരതിനും ഇന്റർ സിറ്റി ട്രെയിനുകൾക്കും സ്റ്റോപ്പ് ഉണ്ടാകും. നിലവില്‍ ട്രെയിൻ മാർഗം വരുന്നവർ ആലുവയിലോ അങ്കമാലിയിലോ ഇറങ്ങി വിമാനത്താവളത്തിലേക്ക് റോഡ് മാർഗമാണ് എത്തുന്നത്.
<BR>
TAGS : KOCHI AIRPORT
SUMMARY : New railway station near Nedumbassery Airport; to be completed within a year
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…