പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. രാത്രി ഒന്‍പതരയോടെയാണ് വനമേഖലയില്‍ നിന്ന് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ താമസിയാതെ നെന്മാറ സ്റ്റേഷനിലെത്തിക്കും.
വൈകിട്ട് പ്രദേശത്തെ സിസിടിവിയിൽ ചെന്താമരയുടെ ദൃശ്യങ്ങൾ പതിഞ്ഞതായി ഒരു പോലീസുകാരൻ പറഞ്ഞിരുന്നു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളും ചെന്താമരയെ കണ്ടതായി പറഞ്ഞിരുന്നു. തുടർന്നാണ് വനമേഖലയിൽ ചെന്താമര തിരച്ചിൽ നടത്തിയത്.
അതേസമയം ചെന്താമരയെ പിടികൂടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ ജനക്കൂട്ടമാണ് നെന്മാറ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. വലിയ ജനരോഷം നിലനിൽക്കുന്നതിനാൽ വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പോലീസ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്.
<br>
TAGS: NENMARA MURDER CASE
SUMMARY : Nenmara double murder; Accused Chentamara is in custody
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…