ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്‌ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 മീറ്റർ കണ്ടെത്താനാവത്തത് ആരാധകർക്ക് നിരാശയായി.
82.06 മീറ്റർ ദുരം താണ്ടിയ ഏഷ്യൻ ചാമ്പ്യൻ കൂടിയായ ഡി.വി മനുവിനാണ് വെള്ളി. ആദ്യ മൂന്ന് ശ്രമങ്ങളിലും നീരജിനെ പിന്തള്ളി ഒന്നാമതായിരുന്നു മനു. ഉത്തം പാട്ടീലിനാണ് വെങ്കലം. അതേസമയം ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കിഷോർ കുമാർ ജെനയ്‌ക്ക് ഒരു തവണപോലും 80 മീറ്റർ കണ്ടെത്താനായില്ല.
മൂന്ന് വർഷത്തിന് ശേഷമാണ് നീരജ് ചോപ്ര സ്വന്തം മണ്ണിൽ മത്സരിക്കുന്നത്. 2021-ലെ ഫെഡറേഷൻ കപ്പിലായിരുന്നു താരം അവസാനമായി മത്സരിച്ചത്. അന്ന് 87.80 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കിയിരുന്നു. യൂറോപ്പിൽ പാരീസ് ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിനിടെയാണ് താരം ഫെഡറേഷൻ കപ്പിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ താരം വെള്ളി നേടിയിരുന്നു.
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…