Categories: KERALATOP NEWS

നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി 5 സംസ്ഥാനങ്ങളില്‍ കേരള സര്‍ക്കാരിന്റെ തിയേറ്റര്‍ പരസ്യം

ന്യൂഡല്‍ഹി: കേരളത്തിന്റെ പൊതുവായ നേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലായി കേരള സർക്കാർ പ്രദർശിപ്പിക്കും. മലയാളികളേറെയുള്ള കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കുക.

പരസ്യത്തുകയായ 18 ലക്ഷം അനുവദിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. പിആർഡിയുടെ എംപാനല്‍ഡ് ഏജൻസികള്‍, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദർശനം നടത്തുന്ന ക്യൂബ്, യുഎഫ്‌ഒ. എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം.

അന്തർസംസ്ഥാന പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നടപ്പു സാമ്പത്തിക വർഷത്തില്‍ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് തിയറ്റർ പരസ്യങ്ങള്‍ക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. ഒരുതവണ പ്രദർശനത്തിന് 162 രൂപയാണ് നല്‍കുക. പരമാവധി 28 ദിവസം പ്രദർശിപ്പിക്കണം.

TAGS : KERALA | GOVERNMENT | ADVERTISEMENT
SUMMARY : Kerala government theater advertisement in 5 states including achievements

Savre Digital

Recent Posts

കുറ്റ്യാടി പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ചു

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടില്‍…

15 minutes ago

അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത്…

25 minutes ago

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് 3 വർഷം തടവ് ശിക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ…

57 minutes ago

കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍

കോട്ടയം: കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി…

2 hours ago

ബെംഗളൂരു സ്കൈഡെക്ക് പദ്ധതി; ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ; 46 ഏക്കർ ബിഡിഎ ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…

2 hours ago

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി

പാലക്കാട്‌: കുഴല്‍മന്ദം നൊച്ചുള്ളിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള…

3 hours ago