തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്തി. നിലവിൽ നാലു ലക്ഷമായിരുന്നു. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷത്തിൽനിന്ന് മൂന്നു ലക്ഷമായും വർധിപ്പിച്ചു.
മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും പദ്ധതിയിൽ അംഗത്വം ലഭിക്കുമെന്ന് നോർക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി അറിയിച്ചു. മെഡിക്കൽ കോഴ്‌സിലെ എൻആർഐ സീറ്റിനുള്ള സ്‌പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് നൽകാം.
പ്രവാസി ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം പുതുക്കി.
പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 408 രൂപ വീതമാണ്. പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 661 രൂപയും.
ഏപ്രിൽ ഒന്നു മുതൽ ഐഡി കാർഡ്/ എൻപിആർഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും.
കാർഡുകൾക്ക് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഓൺലൈനായാണ്. വെബ്‌സൈറ്റ്: sso.norkaroots.kerala.gov.in, ഫോൺ: 9567555821, 0471-2770543.
<BR>
TAGS : NORKA ROOTS
SUMMARY : Insurance coverage for Norka Pravasi ID cards increased to 5 lakhs
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…