Categories: CAREER

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ്; യുകെയിലേക്ക് പറക്കണോ? അതും മികച്ച ശമ്പളത്തോടെ? ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.

മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ ഏഴ് (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഒ.ഇ.ടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻ.എം.സി) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി, സി.ബി.ടി, എൻ.എം.സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ.എസ്.സി.ഇ പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എൻ.എം.സി രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും എൻ.എം.സി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 – £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭിക്കും. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സവീസ്) ബന്ധപ്പെടാം.

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

4 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

4 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

5 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

5 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

6 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

6 hours ago