ബെംഗളൂരു : കേരളത്തിന് പുറത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ പരിചയപ്പെടാന്‍ കേരളസമാജം ദൂരവാണിനഗര്‍ അവസരം ഒരുക്കുന്നു.
ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വിജിനപുര ജൂബിലി സ്‌കൂളില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ നോര്‍ക്ക റൂട്ട്‌സ് ബെംഗളൂരു ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് സംസാരിക്കും. നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ സ്‌കീം, ഡെപ്പോസിറ്റ് ഡിവിഡന്റ് സ്‌കീം, മരണാനന്തര സഹായ പദ്ധതി, വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിദേശത്തേക്കുള്ള നഴ്‌സസ് തുടങ്ങിയ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് എന്നിവയെകുറിച്ചു വിശദീകരിക്കുകയും ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് നേരിട്ട് അവസരം നല്‍കുകയും ചെയ്യും. അപേക്ഷ ഫോറം ആവശ്യമുള്ളവര്‍ സമാജം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 63663 72320.
<BR>
TAGS : | KERALA SAMAJAM DOORAVAANI NAGAR | NORKA ROOTS
SUMMARY : Kerala Samajam Duravaninagar Norka Project Awareness class tomorrow
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…