Categories: KERALATOP NEWS

നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റുകളിൽ വ്യാജ അറ്റസ്റ്റേഷൻ; ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഉദ്യോഗാർഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോർക്ക നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു.

ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. വ്യാജ അറ്റസ്റ്റേഷന്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ നിയമപരമായ നടപടികള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരുന്നതിനാല്‍ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും നിയമനടപടികള്‍ക്കും സാധ്യതയുണ്ട്.

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. വിദ്യാഭ്യാസ (Education) വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്‌സ് ഓഫീസുകളില്‍ നിന്നും മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

The post നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റുകളിൽ വ്യാജ അറ്റസ്റ്റേഷൻ; ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കുക appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മക്കളില്ല; തിരുപ്പതി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം നൽകി ദമ്പതികൾ

തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…

9 minutes ago

നമ്മ മെട്രോ മൂന്നാം ഘട്ടം; മുറിക്കുന്ന മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…

1 hour ago

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…

1 hour ago

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…

1 hour ago

‘കെഇഎ ഫുട്ബോൾ 2025’ സമാപിച്ചു

ബെംഗളൂരു: കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച 'കെഇഎ ഫുട്ബോൾ 2025' മത്സരങ്ങള്‍ സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ ഷഗീഷ്…

2 hours ago

ഭീകരസംഘടനയുമായി ബന്ധം: യുവതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ അൽഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റുമായി (എക്യുഐഎസ്) ബന്ധമുള്ള യുവതി ബെംഗളൂരുവിൽ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയായ…

2 hours ago