ബെംഗളൂരു: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന് മഴയെ തുടര്‍ന്ന് കളി നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് നാല് പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്. നാലാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യയുടെ സർഫറാസ് ഖാനും ഋഷഭ് പന്തും മിന്നുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്.
ന്യൂസിലൻഡിന്‍റെ 356 റൺസിന്‍റെ ലീഡ് തികച്ച ഇന്ത്യ കിവീസിന് മികച്ച വിജയലക്ഷ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടെസ്റ്റിൽ കന്നിസെഞ്ചറിയുമായി സർഫറാസ് തിളങ്ങി. നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്‌സറും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്‍റെ ബാറ്റിങ്.
കെ.എൽ.രാഹുൽ (12), രവീന്ദ്ര ജഡേജ (5), ആർ.അശ്വിൻ (14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയുടേത് വലിയ സ്‌കോറല്ലാത്തതിനാല്‍ ന്യൂസിലൻഡിനെ 100 റൺസിനുള്ളിൽ പുറത്താക്കാൻ ഇന്ത്യ കുറച്ച് കഷ്‌ടപ്പെടേണ്ടി വരും. എന്നാല്‍ നാളെ മുഴുവൻ മഴ പെയ്‌താൽ കളിയുടെ അവസാന ദിനം മാറ്റിവെക്കേണ്ടി വരും, സമനില മാത്രമായിരിക്കും പിന്നീട് ഏക ആശ്രയം.
TAGS: BENGALURU | SPORTS
SUMMARY: Rain stops play, New Zealand needs 107 runs to win after India all out for 462
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ…
ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ ചാർജ് ഇളവ് ജനുവരി 5നു നിലവിൽ വരും.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ട അവസാന ദിവസം ഇന്ന്. വിതരണം…
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ…