ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ചൈനീസ് ബന്ധവും വിദേശഫണ്ട് ആരോപണവും ഉന്നയിച്ചാണ് 2023 ഒക്‌ടോബര്‍ നാലിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പ്രബീര്‍ പുരകായസ്തയെയും ന്യൂസ്‌ക്ലിക്ക് ഹ്യൂമന്‍ റിസോഴ്‌സ് മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് പുരകയസ്തയ്‌ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റിന്റെ കാരണങ്ങള്‍ അദ്ദേഹത്തിന് രേഖാമൂലം നല്‍കിയിട്ടില്ല. റിമാന്‍ഡ് അപേക്ഷയുടെ ഒരു പകര്‍പ്പ് പ്രതിഭാഗം അഭിഭാഷകന് നല്‍കാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റും റിമാന്‍ഡും നിയമപരമായി അസാധുവായി പ്രഖ്യാപിച്ചതിനാല്‍ പ്രബീര്‍ പുരക്കായസ്ഥയെ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു.
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…