പെരിന്തല്‍മണ്ണ: പാതിവില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എം.എല്‍.എയ്ക്കെതിരെ കേസെടുത്തു. പകുതി വിലയ്ക്ക് ലാപ്ടോപ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 21,000 രൂപ വാങ്ങിയെന്ന പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനാ കുറ്റത്തിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പകുതിവിലയ്ക്ക് സ്‌കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണംതട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് നജീബ് കാന്തപുരം എം.എല്‍.എയ്‌ക്കെതിരെയും കേസെടുത്തിരിക്കുന്നത്. നജീബ് കാന്തപുരം എം.എല്‍.എയും മറ്റൊരാളും ചേർന്ന് വിലയുടെ 50 ശതമാനം മാത്രം നല്‍കിയാല്‍ ലാപ്‌ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് അനുപമയുടെ പരാതി.
വാട്‌സാപ്പിലൂടെയും വാർത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ എം.എല്‍.എയുടെ ഓഫീസില്‍ വെച്ച് 21,000 രൂപ താൻ നല്‍കിയെന്നും യുവതി പരാതിയില്‍ പറയുന്നു. 40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ് നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് അനുപമയുടെ പരാതി. ഈ പരാതിയിലാണ് പെരിന്തല്‍മണ്ണ പോലീസ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 318 (4) , 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
TAGS : NAJEEB KANTHAPURAM
SUMMARY : Half Price Fraud; Case against Najeeb Kanthapuram for fraud
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…