ഉത്തർപ്രദേശില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു വയസുകാരി ഉള്‍പ്പെടെ നാലു മരണം. ഫിറോസാബാദ് ജില്ലയിലെ നൗഷേരയിലാണു സംഭവം. അപകടത്തില്‍ വീട് പൂർണമായും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നൗഷേരയിലെ പടക്ക നിർമാണശാലയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്.
മീര ദേവി(45), അമൻ(20), ഗൗതം കുഷ്‌വാഹ(18), കുമാരി ഇച്ച(മൂന്ന്) എന്നിവരാണു സംഭവത്തില്‍ മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആറുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നു പുറത്തെടുത്തു.
ഇനിയും കൂടുതല്‍ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
TAGS : FIRE | UTHERPRADHESH | DEAD
SUMMARY : Fireworks Factory Explosion; Four people died
ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന്…
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും നടക്കുന്നതിനാല്‍ ഞായറാഴ്ച സർവീസ് തുടങ്ങാൻ വൈകും. ആദ്യ…