ബെംഗളൂരു: പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി രമേഷാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നിഹാരിക, കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. എട്ട് കോടി രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഭർത്താവിനെ കാണാനില്ലെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
ഒക്‌ടോബർ എട്ടിന് കുടക് സുണ്ടിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിൽ നിന്ന് കത്തിക്കരിഞ്ഞ അജ്ജാത മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ, തെലങ്കാനയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രമേഷിന്‍റെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. രമേഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്‌ത മെഴ്‌സിഡസ് കാറും പോലീസ് സമീപത്തായി കണ്ടെത്തി.
തുടർന്ന് നടന്ന നടത്തിയ അന്വേഷണത്തിൽ രമേഷിന്‍റെ ഭാര്യ ഭുവൻഗിരി സ്വദേശി നിഹാരികയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിഹാരിക കൊലപാതക കുറ്റം സമ്മതിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.
TAGS: KARNATAKA | ARREST
SUMMARY: Wife, friends arrested over killing husband for money
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…