പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഈമാസം 24 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. സമ്മേളനത്തില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. രാജ്യസഭാ സമ്മേളനം 27 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും.
ഇരുസഭകളെയും രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രസംഗത്തിലൂടെ അഭിസംബോധന ചെയ്തശേഷം പാർലമെന്‍റ് നടപടികള്‍ ആരംഭിക്കും. പ്രൊടെം സ്പീക്കറെ തിരഞ്ഞെടുക്കുകയാണ് ആദ്യ നടപടി. സാധാരണ സഭയിലെ മുതിർന്ന അംഗമാണ് പ്രൊടെം സ്പീക്കർ പദവിവഹിക്കുക. നിലവില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് സഭയിലെ മുതിർന്ന അംഗം.
പ്രൊടെം സ്പീക്കർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സത്യപ്രതിജ്ഞ ചെല്ലിക്കൊടുക്കും. എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം 18-ാം ലോക്സഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കും. 2024-25 വർഷത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനായി പാർലമെന്‍റില്‍ പ്രത്യേക മണ്‍സൂണ്‍ സെഷൻ നടത്താൻ സാധ്യതയുണ്ട്.
TAGS: LOKSABHA, NATIONAL
SUMMARY: Eighteenth Lok Sabha; First session from 24th June to 3rd July
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…