പത്തനംതിട്ട: കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ ഭാഗത്ത് കടുവയെ ഉള്‍വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ വനത്തിലാണ് കടുവയുടെ ജഡം കണ്ടത്. പെണ്‍കടുവയുടെ ഒരുദിവസം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്.
കുമ്മണ്ണൂര്‍ സ്റ്റേഷനിലെ വനപാലകര്‍ ഇന്ന് രാവിലെ പതിവ് പരിശോധന നടത്തുമ്പോഴാണ് ജഡം കണ്ടത്. കടുവയ്ക്ക് എട്ടു വയസ്സ് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ദേഹത്ത് പരിക്കുകൾ കണ്ടെത്താനാവാത്തതിനാൽ മരണകാരണം വ്യക്തമല്ല. വനം വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജഡം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വനത്തില്‍ സംസ്‌കരിച്ചു.
<BR>
TAGS : TIGER FOUND DEAD | PATHANAMTHITTA
SUMMARY : Tiger found dead in Pathanamthitta
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…