പത്തനംതിട്ടയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ ഭാഗത്ത് കടുവയെ ഉള്‍വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ വനത്തിലാണ് കടുവയുടെ ജഡം കണ്ടത്. പെണ്‍കടുവയുടെ ഒരുദിവസം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്.

കുമ്മണ്ണൂര്‍ സ്റ്റേഷനിലെ വനപാലകര്‍ ഇന്ന് രാവിലെ പതിവ് പരിശോധന നടത്തുമ്പോഴാണ് ജഡം കണ്ടത്. കടുവയ്ക്ക് എട്ടു വയസ്സ് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ദേഹത്ത് പരിക്കുകൾ കണ്ടെത്താനാവാത്തതിനാൽ മരണകാരണം വ്യക്തമല്ല. വനം വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജഡം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വനത്തില്‍ സംസ്‌കരിച്ചു.
<BR>
TAGS : TIGER FOUND DEAD | PATHANAMTHITTA
SUMMARY : Tiger found dead in Pathanamthitta

LEAVE A REPLY

Please enter your comment!
Please enter your name here