പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 8 പേർ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്‍റെ ഫോണിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തൽ. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി.
ശിശുക്ഷേമ സമിതിയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് ശിശുക്ഷേമ സമിതി വഴി പോലീസിന് ലഭിച്ചത്. 18കാരിയായ പെൺകുട്ടിയുടെ പരാതി സംസ്ഥാന ശിശു സംരക്ഷണ സമിതി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറിയിരുന്നു.
<BR>
TAGS : PATHANAMTHITTA | POCSO CASE
SUMMARY : Pathanamthitta POCSO case; 8 more people in custody
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു…
കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…
കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…