KERALA

അരവിന്ദ് കെജ്രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിൽ

കോട്ടയം: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ ചികിത്സക്കായി കേരളത്തിൽ. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് കെജ്രിവാള്‍ ചികിത്സക്കെത്തിയത്. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കുമാണ് ചികിത്സ. 10 ദിവസം കേരളത്തിൽ ചികിത്സയിൽ ഉണ്ടാകും. പൂർണമായും ചികിത്സയിലുള്ള അദ്ദേഹം മറ്റു രാഷ്ട്രീയ പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കില്ലെന്നാണ് വിവരം.

ബുധനാഴ്ച രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കെജ്രിവാളിന് കേരള പോലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതല്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും പോലീസ് സാന്നിധ്യമുണ്ടായിരുന്നു. 2016ല്‍ പ്രകൃതി ചികിത്സയുടെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ ബെംഗളൂരുവില്‍ എത്തിയിരുന്നു. അസാധാരണമായി ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായ ചുമയും കെജ്രിവാളിനെ അലട്ടിയിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
SUMMARY: Arvind Kejriwal in Kerala for Ayurvedic treatment

NEWS DESK

Recent Posts

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…

31 minutes ago

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

48 minutes ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

2 hours ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…

2 hours ago

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…

4 hours ago