തിരുവനന്തപുരം: ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ‍്യം ചെയ്തതിന് 15 വയസുകാരനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയായ പൂവച്ചാല്‍ സ്വദേശി പ്രിയരഞ്ജൻ കുറ്റകാരനെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷൻസ് കോടതിയുടെതാണ് കണ്ടെത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിയുടെ ശിക്ഷ പ്രഖ‍്യാപിക്കും. 2023 ഓഗസ്റ്റ് 30ന് ആയിരുന്നു വിഷയത്തിനാസ്പദമായ സംഭവം.
പ്രതിയായ പ്രിയരഞ്ജൻ ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് 15 കാരനായ ആദിശേഖർ ചോദ‍്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ‍്യത്തില്‍ ആദിശേഖറിനെ കാറിടിച്ച് കൊന്നുവെന്നാണ് കേസ്. സംഭവം അപകടമരണമെന്നാണ് ആദ‍്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ‍്യങ്ങളാണ് നിർണായക തെളിവായത്. തുടർന്ന് നരഹത‍്യക്കുറ്റം ചുമത്തി പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തമിഴ്നാട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
TAGS : LATEST NEWS
SUMMARY : Case of killing 10th grader by hitting him with a car: Accused guilty
കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…
പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…