ബെംഗളൂരു: മരങ്ങളുടെ അമ്മയെന്നറിയപ്പെടുന്ന പത്മശ്രീ സാലുമരദ തിമ്മക്കയെ (113) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജയനഗർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിലുടനീളം ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകയാണ് തിമ്മക്ക.
കഴിഞ്ഞ 17 ദിവസമായി തിമ്മക്കയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. നിലവിൽ തിമ്മക്കയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുമകുരുവിലെ ഗുബ്ബിയിൽ 1910ൽ ജനിച്ച തിമ്മക്ക ദേശീയ പാതയോരത്ത് 45 കിലോമീറ്ററിലായി 385 ആൽമരങ്ങൾ നട്ടുവളർത്തിയാണു വേറിട്ട മാതൃകയായത്. സ്കൂളിൽ പോയിട്ടില്ലാത്ത തിമ്മക്ക എണ്ണായിരത്തിലധികം മരങ്ങൾ വച്ചുപിടിപ്പിച്ച് പ്രകൃതിസ്നേഹത്തിന്‍റെ മികച്ച പാഠമാണ് സമൂഹത്തിന് നല്‍കിയത്.
TAGS: KARNATAKA | SALUMARADA THIMMAKA
SUMMARY: Padmshree salumarada thimmakka hospitalised
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം.…
ബെംഗളൂരു: തിരുവല്ല നെടുമ്പ്രം ആഴാത്തേരിൽ വീട്ടില്‍ എൻ രാജപ്പൻ (74) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ രാമയ്യ കോളേജിന് സമീപത്തെ വീട്ടിലായിരുന്നു…
ഹൊസൂര്‍:ഹൊസൂരിൽ നടന്ന ടിഎൻ റൈസിങ് നിക്ഷേപക സംഗമത്തിൽ 26,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 53 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. തമിഴ്‌നാട്ടിനെ 2030-ഓടെ…
ബെംഗളൂരു : ഡിആർഡിഒയിലെ മലയാളികളുടെ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ സി.വി. രാമൻനഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നടക്കും.…
ബെംഗളൂരു : കർണാടകത്തിലെ കലബുറഗിയിൽ വ്യാഴാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 2.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണുണ്ടായതെന്ന് കർണാടക നാച്വറൽ…
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…