കണ്ണൂര്‍: കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പമ്പ് തുടങ്ങാൻ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ പി പി ദിവ്യ കൂട്ടുനിന്നോ എന്നും ഇഡി പരിശോധിക്കും. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎമ്മിന് കൈക്കൂലി നൽകിയെന്നായിരുന്നു പിപി ദിവ്യ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്ന് ലൈസൻസിന് അപേക്ഷിച്ച ടിവി പ്രശാന്തൻ വെളിപ്പെടുത്തുകയും ചെയ്തു.
ഒരു പെട്രോൾ പമ്പ് തുടങ്ങാൻ കുറഞ്ഞ ചെലവ് രണ്ട് കോടിയോളം വരും. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് ഈ തുക എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും. ഇഡി പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ഇഡിയുടെ യുണീറ്റാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. കൈക്കൂലിക്കേസിൽ പരാതി നൽകിയ പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ കരാർ തൊഴിലാളിയായാണ് ജോലി നോക്കുന്നത്. അഴിമതിനിരോധന നിയമത്തിൽ 2018-ൽ കൊണ്ടുവന്ന ഭേദഗതിപ്രകാരം നിർബന്ധാവസ്ഥയിൽ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇത്തരത്തിൽ കൈക്കൂലി നൽകിയാൽ ഏഴുദിവസത്തിനുള്ളിൽ അധികാരികളെ അറിയിക്കണം. അതിനാൽ കൈക്കൂലി നൽകിയതിനും പ്രശാന്തിന്റെ പേരിൽ കേസെടുക്കാം.
അതേസമയം, എഡിഎം നവീൻ ബാബു കൈക്കൂലി ചോദിച്ചിട്ടില്ലെന്നും അത്തരത്തിൽ പരാതി നൽകിയിട്ടില്ലെന്നും റിട്ട. അദ്ധ്യാപകൻ കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശി ഗംഗാധരൻ വെളിപ്പെടുത്തി. എഡിഎം അടക്കമുള്ള റവന്യു ഉദ്യോഗസ്ഥർ കൃത്യവിലോപം കാട്ടിയെന്നാണ് ഗംഗാധരൻ മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയിലുള്ളത്. അത് കണ്ണൂരിലെ ജനപ്രതിനിധികൾക്കും നൽകിയിരുന്നു. നവീൻ ബാബുവിന്റെ അഴിമതി സംബന്ധിച്ച് പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് ആക്ഷേപം ഉന്നയിച്ചിരുന്നെന്നും സെപ്തംബർ നാലിന് പരാതി നൽകിയിട്ടുണ്ടെന്നും പിപി ദിവ്യ തലശേരി കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്കുമുന്നിൽ ഗംഗാധരന്റെ വെളിപ്പെടുത്തൽ.
എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കുകയായിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീൻ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
<BR>
TAGS : ADM NAVEEN BABU DEATH
SUMMARY : ED to probe in financial source of Kannur controversial petrol pump
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…