ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒക്ടോബർ 22 വരെ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ താപനില പരമാവധി 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.

 

ഒക്‌ടോബർ 22 മുതൽ 24 വരെ താപനിലയിൽ ചെറിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ താപനില 21.0 ഡിഗ്രി സെൽഷ്യസും കൂടിയ തപനില 28.0 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെട്ടേക്കാം. ഈ ദിവസങ്ങളിൽ ചെറിയ മഴയ്‌ക്കും സാധ്യതയുണ്ട്. ഒക്ടോബർ 26-ന് താപനില 21.0 ഡിഗ്രി സെൽഷ്യസിനും 28.0 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

 

ബെംഗളൂരു കൂടാതെ ഉത്തര കന്നഡ , ഉഡുപ്പി, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, ചിത്രദുർഗ, ദാവൻഗരെ, തുമകുരു എന്നീ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മുതൽ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.

 

ഞായറാഴ്ച പെയ്ത കനത്ത മഴയിൽ നിരവധി റോഡുകളിലും, അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിലും വെള്ളം കയറി. പ്രധാന റോഡുകളിൽ വെള്ളം കയറിയത് ഗതാഗക്കുരുക്കിന് കാരണമായി. വാഹനങ്ങൾ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കിൽ പെട്ടത്. ഹെബ്ബാൾ, കെംഗേരി, വർത്തൂർ, ഔട്ടർ റിങ് റോഡ്, ആർആർ നഗർ ഉൾപ്പെടെയുള്ള മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: BENGALURU | RAIN UPDATES
SUMMARY: Bengaluru to witness rain for two more days, IMD

Savre Digital

Recent Posts

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

4 minutes ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

15 minutes ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

38 minutes ago

കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളുരു: കുടക് സിദ്ധാപുര അഞ്ചിക്കാട് തട്ടാർകുന്നേൽ അനില വിനയ് പോൾ (53) ബെംഗളൂരു മത്തിക്കരെ ഗോകുല രഘുറാം റസിഡൻസിയിൽ അന്തരിച്ചു.…

2 hours ago

ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടമുണ്ടായത്. 300…

2 hours ago