Categories: KARNATAKATOP NEWS

പരസ്പര സമ്മതത്തോടെയുള്ള ബന്ധം സ്ത്രീകളെ ഉപദ്രവിക്കാനുള്ള അനുമതിയല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ബന്ധം സ്ത്രീകളെ ഉപദ്രവിക്കാനുള്ള അനുമതിയല്ലെന്ന് കർണാടക ഹൈക്കോടതി. വര്‍ഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെതിരെ യുവതി ചുമത്തിയ പീഡനക്കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കേസ് റദ്ദാക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.

ഇരുവരും തമ്മില്‍ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരിയും പ്രതിയും തമ്മില്‍ 5 വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. യുവാവ് തെറ്റായ വിവാഹ വാഗ്ദാനം നല്‍കിയെന്നും തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ യുവതി മറ്റ് പുരുഷന്‍മാര്‍ക്കെതിരെയും സമാന പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നത് യുവതിയുടെ സ്ഥിരം രീതിയാണെന്നും യുവാവും കോടതിയില്‍ വാദിച്ചു. അതിനാല്‍ തനിക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കോടതി പരിശോധിച്ചു. യുവാവിന്റെ ആക്രമണത്തെത്തുടര്‍ന്നാണ് മുറിവുകളുണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. ഉപദ്രവിച്ചു എന്ന കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാരണത്താൽ തന്നെ പ്രതിയുടെ കുറ്റം പൂര്‍ണമായും റദ്ദാക്കാനാവില്ലെന്നും ഉപ്രദവിച്ചുവെന്ന കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതിനും വഞ്ചിച്ചതിനുമുള്ള കുറ്റം റദ്ദാക്കുകയും ചെയ്തു.

TAGS: KARNATAKA| HIGH COURT
SUMMARY: Living together doesn’t give the license to attack women says karnataka highcourt

Savre Digital

Recent Posts

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; നാലു പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…

27 minutes ago

ബെംഗളൂരു വിൽസൺ ഗാർഡനിലെ ഗ്യാസ് സിലിണ്ടർ അപകടം: പൊള്ളലേറ്റ അമ്മയും മകളും മരിച്ചു, മരണസംഖ്യ മൂന്നായി

ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…

31 minutes ago

ഇന്ത്യൻ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…

1 hour ago

കേളി വി.എസ് അനുസ്മരണം

ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…

1 hour ago

10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…

2 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: മൂന്ന് ദിവസത്ത ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,235 രൂപ എന്ന…

2 hours ago