Categories: NATIONALTOP NEWS

പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതി

ന്യൂഡല്‍ഹി: നീറ്റ്, യു.ജി.സി നെറ്റ് ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത്.

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് സര്‍ക്കാരിന്റെ നടപടി. പ്രതിഷേധം പുകയുന്നതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ഇന്നലെ പ്രാബല്യത്തില്‍ വന്നത്.

ഫെബ്രുവരിയില്‍ പാസാക്കിയ നിയമമാണ് പുതിയ സാഹചര്യത്തില്‍ കേന്ദ്രം നടപ്പാക്കിയത്. പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം. ഇതിന് പിന്നാലെയാണ് ഉന്നതതല സമിതിയെയും നിയമിച്ചിട്ടുള്ളത്. എന്‍ടിഎ നേരിട്ട് നടത്തുന്ന പൊതുപരീക്ഷകളിലടക്കമുള്ള ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമിതി നല്‍കും. എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
<BR>
TAGS : K RADHAKRISHNAN | NTA-NEET2024
SUMMARY : A seven-member committee headed by former ISRO chairman K Radhakrishnan to ensure transparency in examinations

Savre Digital

Recent Posts

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

7 hours ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

8 hours ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

8 hours ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

8 hours ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

9 hours ago

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…

10 hours ago