ബെംഗളൂരു : ചിക്കമഗളൂരുവിൽ പലസ്തീൻ പതാകയുമായി ബൈക്കിൽ കറങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് ഇവർ പലസ്തീൻ പതാകയുമായി ചിക്കമഗളൂരു നഗരത്തിൽ കറങ്ങിയത്. പലസ്തീൻ പതാകയുമായി വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരത്തിലെ ദന്തരാമക്കി റോഡിൽ ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യം വിളിച്ച് പതാകയും പിടിച്ച് മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു ഇവര്‍.
ഹിന്ദുസംഘടനകളുടെ പരാതിയെത്തുടർന്ന് ചിക്കമഗളൂരു സിറ്റി പോലീസ് ആണ് കേസെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഇരുചക്ര വാഹനങ്ങളും കൊടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പലസ്തീൻ പതാക എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ ആരുടെയെങ്കിലും നിർദേശമുണ്ടോയെന്നും സർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഭാരതീയന്യായസംഹിത (ബി.എൻ.എസ്.) 196-ാം വകുപ്പ് പ്രകാരം സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്.
<br>
TAGS : ARRESTED
SUMMARY : Six minors were arrested for cycling with the Palestinian flag
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…