Categories: NATIONALTOP NEWS

പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: തുടർച്ചയായി ഏഴാം തവണയും പലിശനിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. വേനലും വരള്‍ച്ചയും അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.  2024-25 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7% ആയിരിക്കുമെന്നും ഉപഭോക്തൃ വിലസൂചികപണപ്പെരുപ്പം 4.5% ആയിരിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

റിസർവ് ബാങ്ക് വാണിജ്യ ബാങ്കകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ. ഇതോടെ നിലവിലുള്ള വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരും. രാജ്യത്തെ പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി പ്രധാന പണപ്പെരുപ്പം ക്രമാനുഗതമായി കുറഞ്ഞു. അതേസമയം ഇന്ധന ഘടകം തുടര്‍ച്ചയായി ആറ് മാസമായി പണപ്പെരുപ്പത്തില്‍ തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The post പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കേരളസമാജം ദാവൺഗരെ ‘സമർപ്പണ 2025’ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും

ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…

47 minutes ago

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത; അമ്മയുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…

52 minutes ago

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…

2 hours ago

‘എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും’; ബാബുരാജ്

കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…

2 hours ago

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…

3 hours ago

‘അമ്മ’ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…

4 hours ago