ന്യൂഡല്‍ഹി: തുടർച്ചയായി ഏഴാം തവണയും പലിശനിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. വേനലും വരള്‍ച്ചയും അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. 2024-25 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7% ആയിരിക്കുമെന്നും ഉപഭോക്തൃ വിലസൂചികപണപ്പെരുപ്പം 4.5% ആയിരിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ. ഇതോടെ നിലവിലുള്ള വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരും. രാജ്യത്തെ പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി പ്രധാന പണപ്പെരുപ്പം ക്രമാനുഗതമായി കുറഞ്ഞു. അതേസമയം ഇന്ധന ഘടകം തുടര്‍ച്ചയായി ആറ് മാസമായി പണപ്പെരുപ്പത്തില്‍ തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…
ബെൻഗാസി സിറ്റി: ലിബിയയിൽ ഇന്ത്യൻ ദമ്പതികളെയും മൂന്ന് വയസുകാരിയായ മകളെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത് സിംഗ്…
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…
ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…