Categories: KERALATOP NEWS

പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ആലുവ തോട്ടുമുഖം ഖവാലി ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ അടപ്പിച്ചു. ഹോട്ടലില്‍ പഴകിയ ചിക്കന്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനക്കെത്തിയത്. പരിശോധനയില്‍ പകുതി വേവിച്ച പഴകിയ ചിക്കന്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹോട്ടലില്‍ നിന്നും പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസും ഉദ്യോഗസ്ഥര്‍ പിടികൂടി. ഹോട്ടലിലെ അടുക്കളയും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നെന്നും ഫ്രീസറില്‍ പച്ചക്കറിയും മാംസവും ഒരുമിച്ചുവച്ച അവസ്ഥയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആലുവ അങ്കമാലി ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ എ അനീഷ,സമാനത എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

The post പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയില്‍ നിന്ന്…

4 minutes ago

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു,

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന്…

23 minutes ago

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ദിലീപും കോടതിയില്‍ എത്തി, വിധി നടപടികള്‍ ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…

57 minutes ago

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…

1 hour ago

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കർണാടകയില്‍…

2 hours ago

ടിവികെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…

2 hours ago