ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന് ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്കാണ് പോലീസ് അനുമതി നിഷേധിച്ചത്. ഈറോഡ് – പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്.
എന്നാല്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ പോലീസ് സൂപ്രണ്ട് എ സുജാത അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. 70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. വന്‍ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലമില്ലയെന്നതും പരിഗണിച്ചാണ് അനുമതി നിഷേധിച്ചത്. ആദ്യം റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടത്. പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെയുള്ള റാലിക്കായി മാറ്റി അനുമതി തേടുകയായിരുന്നു.
ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്റെ ശക്തികേന്ദ്രമാണ് ഈറോഡ്. തന്റെ ജനപിന്തുണ കാണിക്കാനുള്ള അവസരമായാണ് ഈറോഡില്‍ സെങ്കോട്ടയ്യന്റെ നേത്യത്വത്തില്‍ ടിവികെ റാലിക്ക് ഒരുങ്ങിയത്. ഡിസംബർ 9ന് വിജയ് പുതുച്ചേരിയില്‍ റാലി നടത്തുന്നുണ്ട്. ഇതിനായി പുതിയ നിബന്ധനകള്‍ പോലീസ് നല്‍കിയിരിക്കുകയാണ്.
പങ്കെടുക്കുന്നവരുടെ എണ്ണം, അതിർത്തി നിർണയം എന്നിവയിലാണ് പ്രധാനമായും നിയന്ത്രണം. 41 പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് ശേഷം ടി.വി.കെ നടത്തുന്ന ആദ്യത്തെ റാലിയാണിത്. കരൂർ ദുരന്തത്തിനു ശേഷമാണ് പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും തമിഴ്നാട് പൊലിസ് കർശനമായ ഉപാധികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി തുടങ്ങിയത്.
SUMMARY: Police deny permission for TVK public meeting
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…
തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…
ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…
ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…