കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി, പുത്തൻപുര ഡാർളി എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്.
പശു തിരിച്ചുവന്നിരുന്നു. ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു. വനപാലകരും അഗ്നിരക്ഷാസേനയും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. അഞ്ചുമണിവരെ ഇവരുടെ മൊബൈൽ ഫോണിൽ റെയ്ഞ്ച് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
കാട്ടിനകത്തേക്ക് പോയ സംഘം പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽപ്പെട്ടുവെന്നും, പേടിച്ച് ചിതറിയോടിയെന്നും മായ ഭർത്താവിനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. മായയുടെ കൈയിലാണ് ഫോണുള്ളത്. ഈ മൊബൈലിൽ 4:15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും ഒരു കുപ്പി വെള്ളം കൊണ്ടുവരണമെന്നും ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നു. സ്ഥലത്തെത്തിയ വനപാലകർ ഏത് ഭാഗത്താണ് പാറപ്പുറം എന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാൻ സ്ത്രീകൾക്ക് കഴിഞ്ഞിരുന്നില്ല. തിരച്ചിൽ നടത്തുകയായിരുന്നു നാട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അഞ്ച് മണിയോടെ ഫോൺ ബന്ധം നഷ്ടമായത്. ഫോണിന്‍റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസും അന്വേഷണം നടത്തുന്നുണ്ട്.
<br>
TAGS : MISSING | ERNAKULAM NEWS
SUMMARY : 3 women who went to forest in search of cow are missing; search
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…