പശ്ചിമ മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ ചരിത്രം സൃഷ്ടിച്ച് ആദ്യ വനിതാ പ്രസിഡന്റ് പദവിയിലേക്ക് ക്ലൗദിയ ഷെയ്ൻബാം എത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുമ്പാണ് മെക്സിക്കോയിലെ മിച്ചോകാനിലെ വനിതാ മേയർ കൊല്ലപ്പെടുന്നത്. ആയുധധാരികളുടെ ആക്രമണത്തില്‍ മേയറുടെ ബോഡി ഗാർഡും കൊല്ലപ്പെട്ടു.
മിച്ചോകാൻ സംസ്ഥാനത്തെ കൊറ്റിജ മുൻസിപ്പാലിറ്റി മേയറായ യോലാൻഡ സാൻജസ് ഫിഗോറയാണ് കൊല്ലപ്പെട്ടത്. ലിംഗാധിഷ്ഠിതമായ ആക്രമണം മെക്സിക്കോയില്‍ രൂക്ഷമാവുന്നതിനിടെ പ്രസിഡന്റ് പദവയിലേക്ക് ഒരു വനിത എത്തുന്നത് പ്രതീക്ഷകള്‍ ഉണ്ടാവുമെന്ന നിരീക്ഷണത്തിനിടെയാണ് വനിതാ മേയർ കൊല്ലപ്പെടുന്നത്.
2021ല്‍ മേയർ സ്ഥാനത്തേക്ക് എത്തിയ യോലാൻഡ സാൻജസ് ഫിഗോറ പൊതുനിരത്തില്‍ വച്ചാണ് വെടിയേറ്റ് വീണത്. ജിമ്മിന് പുറത്ത് വച്ച് 19 തവണയോളം തവണയാണ് യോലാൻഡ സാൻജസ് ഫിഗോറയ്ക്ക് നേരെ വെടിയുതിർത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
TAGS: MEXICO, KILLED
KEYWORDS: Mayor of western Mexico was killed
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…