ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാൻ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദിൽ ഹുസൈൻ ഷായ്ക്ക് സര്‍വകക്ഷി യോഗം ആദരം അര്‍പ്പിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികള്‍ വിശദീകരിച്ചു. ജമ്മു കശ്മീരില്‍ എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ രാജ്യത്തെ അറിയിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു. കശ്മീരിലെ സമാധാനവും ഐക്യവും തര്‍ക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ഒറ്റക്കെട്ടായി ഉയര്‍ന്ന പ്രതിഷേധത്തെയും സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാര്‍ഥി കളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രി ജെ പി നദ്ദ, പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
<BR>
TAGS : PAHALGAM TERROR ATTACK,
SUMMARY : Pahalgam attack; The all-party meeting is over
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നുവീണ്ടുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്…
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കർണാടക…
കൊച്ചി: മലയാള താരസംഘടനയായ എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.…
ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി…
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാല്‍…
പാലക്കാട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ പാലക്കാട് സ്വദേശിക്ക് രോഗബാധ…