ശ്രീനഗര്: പഹല്ഗാം ആക്രമണം നടത്തിയ ഭീകരരെ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്ട്ട്. അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില് വെച്ചാണ് ഇവര്ക്ക് സമീപം സുരക്ഷാസേന എത്തിയത്. ഒരിടത്ത് വെച്ച് സുരക്ഷ സേനയും ഭീകരരും തമ്മില് വെടിവെപ്പുണ്ടായതായും റിപ്പോര്ട്ടുണ്ട്. കുല്ഗാം വനമേഖലയില്വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്ഗാമില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെയാണ് ഭീകരര് സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചു.
ഭീകരര് കശ്മീരില് തന്നെയുണ്ടെന്നും സുരക്ഷാസേന സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യവും സിആര്പിഎഫും ജമ്മു കശ്മീര് പോലീസും സംയുക്തമായാണ് തിരച്ചില് നടത്തുന്നത്. അനന്ത്നാഗിലെ ഹാപ്പെത് നഗര് ഗ്രാമത്തില്വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്ട്ട്. തുടര്ന്ന് കുല്ഗാം വനമേഖലയില് ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷെ കുല്ഗാമില് നിന്നും ഭീകരര് രക്ഷപ്പെട്ടു. മൂന്നാമത് ത്രാല് കോക്കര്നാഗ് വനമേഖലയിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരര് നിലവില് കോക്കര്നാഗ് മേഖലയിലുണ്ടെന്നാണ് വിവരം. തെക്കന് കശ്മീരില് നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് ഭീകരര് ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്സികളുടെ വിലയിരുത്തല്. ഭീകരരെ പിടികൂടാന് മേഖലയില് വ്യാപക തിരച്ചില് തുടരുകയാണ്.
<br>
TAGS : PAHALGAM TERROR ATTACK,
SUMMARY : Pahalgam terror attack: Terrorists spotted in Tral Kokernag forest area
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര് പട്ടിക പരിഷ്കരണ (എസ്ഐആര്)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്മാര് തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര് വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…