രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി കറുത്ത ആംബാന്‍ഡ് ധരിച്ച് ഐപിഎൽ മത്സരത്തിനിറങ്ങി സണ്‍റൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് ടീമുകൾ. കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ആണ് ധരിച്ചത്. മാച്ച് തുടങ്ങും മുമ്പ് താരങ്ങളും മാച്ച് ഒഫീഷ്യല്‍സും സപ്പോര്‍ട്ടിംഗ് സ്റ്റാഫും കാണികള്‍ ഒന്നാകെയും ഒരു മിനിറ്റ് മൗനമാചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ ടോസ് വേളയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയും സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അപലപിച്ചു.
വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരം ആരംഭിച്ചത്. എട്ട് കളികളില്‍ എട്ട് പോയന്‍റുള്ള മുംബൈ ഇന്ത്യൻസ് പോയന്‍റ് പട്ടികയില്‍ ആറാമതാണ്. ഏഴ് കളികളില്‍ നാലു പോയന്‍റ് മാത്രമുള്ള ഹൈദരാബാദ് ആകട്ടെ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.
TAGS: SPORTS | IPL
SUMMARY: Players Wear Black Armbands To Mourn The Victims Of Pahalgam Attacks
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…
ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…
പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനയിലെ ദീനനാഥ്…