ബെംഗളൂരു: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും. രാമമൂർത്തി നഗറിലെ റിച്ചീസ് ഗാർഡനിൽ താമസിക്കുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി മധുസൂധൻ റാവു ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് മധുസൂദനും കുടുംബവും കശ്മീരിലേക്ക് എത്തിയത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ മധുസൂധൻ ഭാര്യ കാമാക്ഷി പ്രസന്ന, മക്കളായ മേദശ്രീ, മുകുന്ദ ശ്രീ ദത്ത എന്നിവരുരോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് കുടുംബം കശ്മീരിലേക്ക് പോയിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ താമസിക്കുന്ന മധുസൂദന്റെ മാതാപിതാക്കളെ നിലവിൽ സംഭവം അറിഞ്ഞിട്ടില്ല. ഇരുവരും ഹൃദ്രോഗികളാണെന്നാണ് വിവരം. മധുസൂധന്റെ മൃതദേഹം ശ്രീനഗറിൽ നിന്ന് ചെന്നൈയിലേക്കും തുടർന്ന് നെല്ലൂർ ജില്ലയിലെ ജന്മനാട്ടിലേക്കും അന്ത്യകർമങ്ങൾക്കായി കൊണ്ടുപോകും.
TAGS: BENGALURU | TERROR ATTACK
SUMMARY:Bengaluru techie killed in pahalgam terror attack
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…
ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു…