Categories: NATIONALTOP NEWS

പഹൽഗാം ഭീകരാക്രമണം; മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും. ആകെ 26 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചനയുണ്ട്. പരുക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പരുക്കേറ്റ 12 പേരെ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവും ഉൾപ്പെടുന്നുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ദ് റെസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തിച്ചേർന്നു. ഉടൻതന്നെ അദ്ദേഹം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർക്കും. ദേശീയ അന്വേഷണ ഏജൻസി സംഘം നാളെ പഹൽഗാമിൽ എത്തിച്ചേരും.

TAGS: NATIONAL | TERROR ATTACK
SUMMARY: Foriegners from Italy, Israel killed in Pahalgam attack

Savre Digital

Recent Posts

അനീഷ് ജോർജിന്റെ മരണം; നാളെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…

1 hour ago

എസ്.ഐ.ആർ എന്യൂമറേഷൻ; സൗജന്യ സഹായ സേവനവുമായി എം.എം.എ

ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…

1 hour ago

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് ഉള്ളൂര്‍ വാര്‍ഡില്‍ മല്‍സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…

2 hours ago

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്പ്പെടുത്തിയ ആളെ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ…

3 hours ago

ബി​ഹാ​റി​നെ നി​തീ​ഷ് കു​മാ​ർ തന്നെ നയിക്കും; ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ബി​ജെ​പി​ക്ക് 16 മ​ന്ത്രി​മാ​ർ

പാ​റ്റ്ന: ബി​ഹാ​റി​ന്റെ ചുക്കാന്‍ നി​തീ​ഷ് കു​മാ​റി​ന് തന്നെ. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷിന് ന​ൽ​കാ​ൻ എ​ൻ​ഡി​എ​യി​ൽ ധാ​ര​ണ​യാ​യി. ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി…

3 hours ago

ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായി

ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…

4 hours ago