Categories: NATIONALTOP NEWS

പാകിസ്ഥാനില്‍ ഭൂചലനം; ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉള്‍പ്പെടെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 12:28 ന് ഭൂചലനം അനുഭവപ്പെട്ടു. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പാക്കിസ്ഥാനിലെ കരോറില്‍ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൻ്റെ ആഴം 33 കിലോമീറ്ററാണ്. ഇസ്ലാമാബാദിന് പുറമെ പഞ്ചാബ്, ഖൈബർ പഖ്‍തൂണ്‍ പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിയിൽ പ്രകമ്പനം അനുഭവപ്പെട്ടു.

ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചത്. ഡല്‍ഹി, ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

TAGS : PAKISTAN | EARTHQUAKE | DELHI
SUMMARY : Earthquake in Pakistan; Tremors in Delhi and nearby areas

Savre Digital

Recent Posts

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…

45 minutes ago

പത്തനംതിട്ടയിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…

51 minutes ago

യെലഹങ്കയില്‍ ചേരി പ്രദേശങ്ങളിലെ 300ലേറെ വീടുകൾ പൊളിച്ച് നീക്കി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി

ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…

1 hour ago

മൈസുരു കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളുരു: മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…

2 hours ago

ലീഗ് ഓഫീസിനു നേരെ ആക്രമണം; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…

2 hours ago

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

11 hours ago