ഇന്ത്യന്‍ ആക്രമണത്തിന് പുറമേ ആഭ്യന്തരമായും പാകിസ്ഥാന് തിരിച്ചടി. ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎൽഎ) പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്ഥാന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്ന വാര്‍ത്ത രാവിലെ പുറത്ത് വന്നിരുന്നു. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു.
റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്. നേരത്തെ, ബോളാന്‍, കെച്ച് മേഖലകളില്‍ 14 പാകിസ്ഥാന്‍ സൈനികരുടെ മരണത്തിന് കാരണമായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു.
ബിഎല്‍എയുടെ ഐഇഡി ആക്രമണത്തില്‍ പാക് സൈന്യത്തിലെ സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റര്‍ താരിഖ് ഇമ്രാനും സുബേദാര്‍ ഉമര്‍ ഫാറൂഖും മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ആക്രമണത്തില്‍ സൈന്യത്തിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു. ഇതിനിടെ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവും പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ തെരുവിലിറങ്ങി. പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവര്‍ത്തകരുടെ ആവശ്യം. ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യ സേന മിസൈല്‍ വര്‍ഷിക്കുന്നതിനിടെയാണ് പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്റെ മോചനം ആവശ്യപ്പെടുന്നത്.
TAGS: NATIONAL| PAKISTAN
SUMMARY: Baloch Rebels Capture Quetta against Pakistan
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…