ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലെ സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇൻഡിഗോ അറിയിച്ചു.
ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ റദ്ദാക്കി. ജമ്മു, ലേ, ജോദ്പുര്‍, അമൃത്സര്‍, ജാംനഗര്‍, ഛണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസവും പാകിസ്ഥാന് ഇന്ത്യയ്ക്ക് നേരെ ഡ്രോണുകള്‍ തൊടുത്തു. ജമ്മുവിലെ സാംബ മേഖലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. സാംബയില്‍ 10 മുതല്‍ 12 ഡ്രോണുകള്‍ വരെയാണ് പാകിസ്ഥാന്റേതായി ഇന്ത്യ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബിലെ അമൃത്സറിലും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ സാംബയിലും അമൃത്സറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങ ഡ്രോണുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
<br>
TAGS : PAK PROVOCATION | FLIGH CANCELED
SUMMARY :Pakistan provocation; Air India and IndiGo cancel flights
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…