ന്യൂഡൽഹി: വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിന്‍ഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന. കേരളത്തില്‍ 17 രൂപയുടെ വര്‍ധനവുണ്ടാകും. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിന്‍ഡറിന്റെ വില 1,827 ആയി.
ചെന്നൈയില്‍ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്. എന്നാല്‍ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വില 2023 ഓഗസ്റ്റില്‍ സർക്കാർ 100 രൂപ കുറച്ചിരുന്നു. അതിനുശേഷം അതിൻ്റെ വിലയില്‍ വർധനയുണ്ടായിട്ടില്ല.
സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിൻ്റെ വില നിലവില്‍ ഡല്‍ഹിയില്‍ 803.00 രൂപയ്ക്കും കൊല്‍ക്കത്തയില്‍ 829.00 രൂപയ്ക്കും മുംബൈയില്‍ 802.50 രൂപയ്ക്കും ചെന്നൈയില്‍ 818.50 രൂപയ്ക്കും ലഭ്യമാണ്. ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഈ സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കും.
TAGS : GAS CYLINDER
SUMMARY : Cooking gas price hiked again
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്മെന്റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…