ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു. ബൈയപ്പനഹള്ളിയിൽ സ്‌ലം വികസന ബോർഡിന്റെ അപാർട്ട്മെന്റിൽ തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അണ്ണാ ദുരൈ, വിനോദ്, മണി, ഇവരുടെ സുഹൃത്തായ മറ്റൊരാൾക്കുമാണ് പൊള്ളലേറ്റത്. ഇവർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെ 6.50ഓടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് അപ്പാർട്ട്മെൻ്റിൻ്റെ ഭിത്തികൾ തകർന്നു. സമീപത്തെ വീടുകളുടെ ഗ്ലാസ് ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപ്പാർട്ട്മെൻ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഏതാനും ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. പാചക വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഫയർഫോഴ്‌സും പോലീസും എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ബൈയപ്പനഹള്ളി പോലീസ് കേസെടുത്തു.
TAGS: BENGALURU | FIRE
SUMMARY: Four injured in lpg gas cylinder explosion
കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ…
ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ…
സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത…
ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര്‍ തുക അടച്ചതായി ബെംഗളൂരു…
ബെംഗളൂരു: മോഷണക്കേസ് പ്രതി സ്‌റ്റേഷനിൽ മരിച്ചു സംഭവത്തില്‍ 4 പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. രാമനഗര എ.കെ ദൊഡ്‌ഡി പോലിസ് സ്‌റ്റേഷനിലാണ്…